കാട്ടാക്കട : മാറനല്ലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസം ചര്‍ച്ചക്കെടുക്കാതെ പിരിഞ്ഞു. ബിജെപി അമഗങ്ങളില് 9 പേരില്‍ 8 പേര്‍മാത്രമെ ചര്ച്ചക്കെത്തിയുളളു. ഒരാള്‍ വൈകി എത്തിയതിനാള് ചര്‍ച്ച നടന്ന ഹാളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഭരണസമിതിയുടെ തുടക്കത്തില്‍ നറുക്കിലൂടെ ഭരണം ലഭിച്ച ബിജെപി തുടര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തില്‍ പരാജയപ്പെടുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും നറുക്കിലുടെ കോണ്‍ഗ്രസിന് ലഭിക്കുകയുമായിരുന്നു. സിപിഎം ചര്‍ച്ചയില്‍ നിന്ന് വിട്ട് നിന്നു.