കാട്ടാക്കട : പേഴുംമൂട് വിദ്യാ മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നു . വിദ്യാർത്ഥികൾ ദേശഭക്തിഗാനവും മറ്റ് കലാപരിപാടികളും അവതരിപ്പിച്ചു, നാനാത്വത്തിൽ ഏകത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന വേഷത്തിൽ എത്തിയതും കൊച്ചു കൂട്ടുകാരിൽ കൗതുകമുണർത്തി.
പി.ടി.എ പ്രസിഡന്റ് അനസ് എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പേഴുംമൂട് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.മീര റാണി പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ്സ് സ്കീം സംസ്ഥാന റിസോഴ്സ് പേഴ്സൺ സമീർ സിദ്ദീഖി.പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, സ്കൂൾ ഹെഡ് ഷീജ എ.എച്ച്, നാസറുദ്ദീൻ , അധ്യാപികമാരായ ഹാമിദ, സുമ കുമാരി, റൂത്ത് റോബിൻ പി ടി.എ അംഗങ്ങളായ സുമയ്യ, ഷീബ തുടങ്ങിയവർ സംസാരിച്ചു.