പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈ മെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്കി മാതൃകയായിരിക്കുകയാണ് കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി.
സിപിഐ എം അങ്ങാടിപ്പുറം ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി.
സിപിഐ എം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗം കെ ദിലീപ്, കെ എസി അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം.