തിരുവനന്തപുരം : ദുരിതബാധിതര്‍ക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സാധസാമഗ്രികൾ ശേഖരിക്കുന്ന തിരുവനന്തപുരം ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് ആറ് ലോഡ് സാധനസാമഗ്രികള്‍ നാളെ രാവിലെ മലപ്പുറം, വയനാട് ജില്ലകളിലേക്ക് കയറ്റി അയയ്ക്കും. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, ഐ.ജി പി വിജയൻ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ ശേഖരിച്ച സാധ സാമഗ്രികളാണ് നാളെ കയറ്റി അയയ്ക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നുള്ള സാമഗ്രികളും നാളെത്തന്നെ ദുരിതബാധിതജില്ലകളിൽ എത്തിക്കും.