കാട്ടാക്കട : രണ്ടു വർഷത്തിലധികമായി ചികിൽസയിൽ കഴിയുകയാണ് പൂവച്ചൽ കാപ്പിക്കാട് ചിറത്തലയ്ക്കൽ 45 വയസുള്ള ഖാലിദ് സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നതു. വൃക്ക നൽകാൻ ഉമ്മ - ബീവി കുഞ്ഞ് തയ്യാറാണു, പക്ഷെ വൃക്ക മാറ്റി വെക്കാനും അനുബന്ധ ചികിൽസക്കും അഞ്ചു ലക്ഷത്തോളം രുപ വേണം. രണ്ടു മാസത്തിനുള്ളിൽ നടത്തണമെന്നാണ് ഡോക്ടർ അറിയിച്ചത്.
ഡയാലിസിസിന്റെ പിന്തുണകൊണ്ട് ഖാലിദിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. രണ്ടു വർഷത്തിന് മുൻപ് ഷുഗർ അസുഖത്തെ തുടന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് വൃക്കരോഗം ആണെന്ന് അറിയുന്നത്. ഭാര്യ ഷാമിലയും ആറിലും, ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുമുള്ള ഖാലിദ് വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. സ്വന്തമായി പത്തു സെന്റ് ഭൂമിയുണ്ടെങ്കിലും ബാലരമപുരം സഹകരണ ബാങ്കിൽ നിന്നും രണ്ടു ലക്ഷം രൂപ ചിട്ടിയെടുത്തു. സുഖമില്ലായതിനെ തുടർന്ന് അടവും മുടങ്ങിയതോടെ ഇപ്പോൾ അഞ്ചു ലക്ഷം രൂപയായി. ഇപ്പോൾ ജപ്തി ഭീക്ഷണിയിലും ആണ്.
ആറു മാസത്തോളമായി ഖാലിദ് താമസിക്കുന്ന വീട്ടുടമക്ക് വാടക നൽകിയിട്ട്. മൽസ്യ കച്ചവടക്കാരനായ ഖാലിദ് അസുഖത്തെ തുടർന്ന് ജോലിക്കു പോകാതായതോടെ ചികിത്സാ ചിലവും കുഞ്ഞുങ്ങളുടെ പഠനവും നിലച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡയാലിസിസ് മുടക്കം കൂടാതെ ചെയ്യാനും ഇവർക്കാകുന്നില്ല. മാസത്തിൽ രണ്ടു തവണയാണ് ഡയാലിസ് നടത്തുന്നത്.
സുഹൃത്തുക്കളുടെയും നല്ലവരായ നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഇപ്പോൾ ഖാലിദ് ചികിത്സയ്ക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വിധേയനാകുന്നത്. ചികിത്സാ ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഈ കുടുംബത്തിന് താങ്ങാനാവുന്നതിനപ്പുറമാണ്. ഉദാര മനസുകളുടെ സഹായത്തിനായി ഖാലിദിൻറെ പേരിൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ
Haleed.kappikkadu.
Account number.15490100054651.
IFSC CODE.0001549
BANK.FEDERALBANK.
KATTAKADA ബ്രാഞ്ച്
ഫോൺ നമ്പർ: +91 98462 55842