കാട്ടാക്കട : നെയ്യാറിലെ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 1 ഇഞ്ച് വീതം തുറന്നു. മുൻകരുതൽ എന്ന നിലയിലാണ് ഡാം തുറന്നിട്ടുള്ളത്. ആശകപ്പെടേണ്ടതില്ല എന്ന് അധികൃതർ പറഞ്ഞു. നേരിയ തോതിൽ ജലം ഒഴുക്ക് ക്രമീകരിക്കുക എന്ന നിലയിലാണ് ഇന്ന് രാവിലെ പത്തു മണിയോടെ തുറന്നത്. മഴ ശക്തിയാർജിച്ചാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ല അതു കൊണ്ടു തന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
ഇപ്പോൾ ജലനിരപ്പ് 82.02 മീറ്റർ ആണ്, സംഭരണിയിൽ ഉള്ള ജലം 84. 96 6 മില്യൻ മീറ്റർ ക്വുബ് ആണ്. നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നു അധികൃതർ പറഞ്ഞു.
കഴിഞ്ഞ പേമാരിയിൽ ഷട്ടർ തുറന്നു വിട്ടതിനെ തുടർന്ന് ഇരുകരകളിലും വെള്ളം കയറുകയും. വെള്ളപൊക്കം ഉണ്ടാകുമായും ഉണ്ടായി. നിരവധി വീടുകളും തകർന്നു. നിരവധി കർഷകരുടെ കൃഷിയിടങ്ങൾ വെള്ളം കയറി നശിച്ചു. നിരവധി കുടുംബങ്ങൾ വിവിധ ക്യാമ്പുകളിൽ കഴിഞ്ഞത്. ഇതേ തുടർന്ന് ആണ് നിയന്ത്രണം ഏർപ്പെടുത്തിയതത്രെ.
എന്നാൽ അന്ന് നാശനഷ്ടം വന്ന ചില കുടുംബങ്ങൾക്കും കർഷകർക്കും ഇതുവരെയും ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പ്രദേശങ്ങളിൽ മഴ തുടരുകയാണ്. താലൂക്കിൽ ആശുപത്രികളിലും പരിസര പ്രദേശങ്ങളെ വീടുകളിലും പകർച്ച വ്യാധി തടയാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാക്കട കള്ളിക്കാട് അഗ്നിശമന സേന യൂണിറ്റുകളിലെ ജീവനക്കാരും സജ്ജരാണ്.