കാട്ടാക്കട : തിരുവനന്തപുരം പോലീസ് ഹെഡ് ക്വർട്ടേഴ്സ് ഉദ്യോഗസ്ഥൻ കിളിമാനൂർ സ്വാദേശി യായ രാധാകൃഷ്ണൻ (49)നെ നെയ്യാറിൽ കാണാതായത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയൽ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി എത്തിയതായിരുന്നു രാധാകൃഷ്ണൻ. നെയ്യാറിൽ നിരപ്പുകാല ചെമ്പൂരുകുന്നിൽ കടവിൽ നാലര മണിയോടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്.
കൂടെ ഉണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതെ സമയം നെയ്യാർഡാം പോലീസിനെയും കള്ളിക്കാട് അഗ്നിശമന സേനയും അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തി നാലര മണിമുതൽ ഏഴു മണിവരെ തിരച്ചിൽ നടത്തിയെങ്കിലും രാധാകൃഷ്ണൻ ധരിച്ചിരുന്ന തോർത്തു മുണ്ടു പാതാള കറണ്ടിയിൽ ലഭിച്ചത് എന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.
നെയ്യാറിൽ രണ്ടടി വെള്ളം കഴിഞ്ഞാൽ അൻപത്തടി യോളം താഴ്ച്ചയുണ്ട് കൂടതെ അടിത്തട്ടിൽ ചെളി കെട്ടികിടക്കുന്നതിനാലും അങ്ങോട്ടുള്ള തിരച്ചിൽ നടക്കാത്തതിനാൽ ഇന്ന് രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്തു നിന്നും എത്തിക്കുന്ന ക്യൂബയുടെ സഹായത്താൽ തിരച്ചിൽ നടത്തും എന്ന് അഗ്നിശമന സേന അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രതാപന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർ മാൻ പ്രതാപൻ, ഫയർമാൻ ദിനേശ്, അഭിലാഷ്, നീന്തലയിൽ ഏറെ പരിചയ സമ്പന്നരായ ഹോം ഗാർഡ് രാജശേഖരൻ നായർ, ദീപു എന്നിവർ ആണ് തിരച്ചിൽ നടത്തിയത്.