കാട്ടാക്കട : തിരുവനന്തപുരം പോലീസ് ഹെഡ്ക്വർട്ടേഴ്സ് എംഎ2സെക്ഷന്‍ ക്ളാര്‍ക്കായിരുന്ന കിളിമാനൂര്‍ കേശവപുരം സ്വദേശിയും ഇപ്പോള്‍ കിളിമാനൂര്‍ കൊടുവഴന്നൂര്‍ മൊട്ടലുവിളയില് താമസക്കാരനുമായ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഉദ്യോഗസ്ഥന് രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. ഇന്നലെ രാധാകൃഷണനും സുഹൃത്തുക്കളായ ഇന്ദ്രജിത്ത്, ഉദയകുമാര്‍, പ്രദീപ്, ഷംനാദ് കോട്ടൂര്‍ സ്വദേശിയായ സജാദും ചെമ്പൂര് സ്വദേശി വിജയന്റെ വീട്ടിൽ എത്തുകയും ശേഷം നാലര മണിയോടെ നെയ്യാറിലെ നിരപ്പുകാല ചെമ്പൂരുകുന്നിൽ കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
നീന്തല്വശമുണ്ടായിരുന്നു രാധാകൃഷ്ണൻ സുഹൃത്തുക്കളുമായി നെയ്യാറില്‍ നീന്തി കുളിക്കുന്നതിനിടെ ജലാശയത്തില്‍ കാണാതാവുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമന സേന എത്തി നാലര മണിയോടെ തിരച്ചിൽ നടത്തി. തിരച്ചിലിൽ രാധാകൃഷ്ണൻ ധരിച്ചിരുന്ന തോർത്തു മുണ്ടു പാതാള കറണ്ടിയിൽ ലഭിച്ചിരുന്നു. അഗ്നി ശമന സേന ആ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും രണ്ടടി വെള്ളം കഴിഞ്ഞാൽ അൻപത്തടിയോളം താഴ്ച്ചയുണ്ട് കൂടതെ അടിത്തട്ടിൽ ചെളി കെട്ടികിടക്കുന്നതിനാലും അങ്ങോട്ടുള്ള തിരച്ചിൽ വിഫലമായി.
ഇന്ന് രാവിലെ സ്കൂബ ടീം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. നിരോധിതമേഖലയില്‍ അതെ സമയം മഴക്കാലമായതിനാൽ നെയ്യാർഡാമിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും, കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് നില നിൽക്കെയാണ് ഈ അപകടവും.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ച രാധാകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം വനിതാസെല്‍ പോലീസ് കോണ്‍സ്ററബിള്‍ ഗീതയാണ് രാധാകൃഷ്ണന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്, അരവിന്ദ് കൃഷ്ണന് എന്നിവർ മക്കളാണ്.