തിരുവനന്തപുരം : കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തിയ പരീക്ഷയിൽ ഇ എൻ ടി വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മൂന്ന് റാങ്കുകൾ ലഭിച്ചു.
ഡോ.പർവീൺ ബാബി ഇ.എൻ.ടി (എം.എസ്) ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ ഡിപ്ലോമ ഇൻ.ഇ.എൻ.ടി യിൽ ഡോ.നിതിൻ മോഹൻ ഒന്നാം റാങ്കും ഡോ.ദേവി.വി.എസ് രണ്ടാം റാങ്കും സ്വന്തമാക്കി.