ആറ്റിങ്ങൽ : ബൈക്ക് മോഷണം ,മാല പൊട്ടിക്കൽ എന്നിവ പതിവാക്കിയ അന്തർ സംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. ഇരവിപുരം വില്ലേജിൽ പള്ളിമുക്കിൽ മാളികപ്പുരയിടം വീട്ടിൽ താമസം ഷാജഹാൻ മകൻ അമീർ (22) കൊല്ലം ജില്ലയിൽ വടക്കേവിള വില്ലേജിൽ തേജസ് നഗർ സജീ മൻസിലിൽ താഹ യുടെ മകൻ മുഹമ്മദ് താരീക്ക് (20)കൊല്ലം ജില്ലയിൽ മയ്യനാട് വില്ലേജിൽ സുനാമി ഫ്ലാറ്റിൽ താമസം നാസർ മകൻ തൻസീം (21) എന്നിവരാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 ന് ആലംകോട് എസ്.ബി.ഐ യ്ക്ക് സമീപം വച്ച് വഴിയാത്രക്കാരനെ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെക്കുറിച്ച് ഷാഡോ പോലീസിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തിയതിൽ ഇവർ സഞ്ചരിച്ച് വന്ന ബൈക്ക് മോഷ്ടിച്ചതാണെന്നും മോഷണ ബൈക്കിന്റെ നമ്പര്‍ മാറ്റി ഉപയോഗിച്ചിരുന്നതായി പൊലീസിന് മനസ്സിലായി.
സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ നിന്നും പ്രതികൾ ബൈക്കുകൾ മോഷണം നടത്തി വരുന്നതായും പിടിച്ചു പറി കേസില്‍ മുഹമ്മദ് താരിഖിനെ തേവള്ളിയില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. പ്രതികൾ ലഹരിമരുന്നുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തുന്നത്. മറ്റു പ്രതികള്‍ക്ക് ഇരവിപുരം സ്റ്റേഷനില്‍ ബൈക്ക് മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്, ഇരവിപുരം , എഴുകോൺ എന്നീ സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ ഡിവൈഎസ്പി സതീഷ് കുമാര്‍ എം. ആര്, എസ്. എച്ച്. ഒ ഡിബിന്‍, എസ്. ഐ മാരായ സനൂജ്, സലിം, സെയ്ഫുദീന്‍, സീനിയര്‍ സി. പി. ഒ ഷിനോദ്, ഷൈജു, ഉദയകുമാര്‍, താജുദ്ദീന്, ജ്യോതിഷ്, റിയാസ്, ബിജുകുമാര്‍, സിപിഒ മാരായ റിഷാദ്, ബാലു, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.