ഉഴമലയ്ക്കൽ : ഏലിയാപുരം കർമ്മലമാതാ ദേവാലയ തിരുനാളിനോടനുബന്ധിച്ച് കെ.സി.വൈ.എം യൂണീറ്റും ഫൊറോനാ സമിതിയും ചേർന്ന് ലഹരിയും മാറി വരുന്ന യുവജനങ്ങളും സെമിനാർ സംഘടിപ്പിച്ചു. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡൻറ് അഖിൽ അദ്ധ്യക്ഷത വഹിച്ചു. ആര്യനാട്എക്സൈസ് ഇൻസ്പെക്ടർ എ.പി ഷാജഹാൻ, മുഖ്യ പ്രഭാഷണം നടത്തി.ഫാ.അനീഷ് ജോർജ്. ഫാ.റൂഫസ് പയ്സ് ലീൻ.ജെറിൻ മൈക്കിൽ. പാർവ്വതി ഉദയകുമാർ ' എന്നിവർ സംസാരിച്ചു.