കാട്ടാക്കട: ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് പൂർണമായി തകർന്നു. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്ക് നാക്കര രമണിയുടെ വീട്ടിലാണ് ഗ്യാസ് പൊട്ടിത്തെറി ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുറച്ച് നാൾ കൊണ്ട് താമസമില്ലതെ കിടക്കുക ആയിരുന്ന വീട്ടിലാണ് ഗ്യാസ് പൊട്ടിത്തെറി ഉണ്ടായത്. അംഗം വാടി ജീവനക്കാരിയായ വീട്ടുടമസ്ഥ മറ്റൊരിടത്താണ് വാടകക്ക് താമസിക്കുന്നത്.
ഈ സംഭവം നടന്ന വീട് ഉൾപ്രദേശത്ത് ആയതിനാലും സമീപ പ്രദേശത്ത് വേറെ വീടുകൾ ഇല്ലാത്തതിനാലും വൻ അപകടം ഒഴിവായി. വീട്ടിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 4 സിലിണ്ടറുകളിൽ ഒരെണ്ണം ആണ് പൊട്ടിത്തെറിച്ചത്. അതെസമയം നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ അഗ്നിശമനസേന മറ്റു സിലിണ്ടറുകളിൽ തീ പടർന്ന് പിടിക്കുന്നതിനു മുന്നേ തീ അണക്കുകയായിരുന്നു.
വീടും റോഡുമായി 150 മീറ്റർ അകലം ഉണ്ടെങ്കിലും അഗ്നിനിശമന സേനക്ക് സംഭവസ്ഥത്ത് എത്തിപ്പെടാൻ പ്രയാസം നേരിട്ടു. അതേസമയം ഒരു വീട്ടിൽ ഇത്രയും സിലിണ്ടർ സൂക്ഷിക്കാൻ പാടില്ല എന്നിരിക്കെയാണ് ഈ സംഭവം. വീട്ടിലെ വെദ്യുത ഉപകരണങ്ങൾ ഫാൻ അലമാര തുടങ്ങിയവ എല്ലാം തകർന്നു. വീടിന്റെ ഉടമസ്ഥയായ രമണിയുടെ രണ്ടാം ഭർത്താവ് നിരവധി മോഷണ കേസിലെ പ്രതിയാണെന്നും ഇയാളുമായി മാസങ്ങൾ കൊണ്ട് ഏതൊരു അടുപ്പവും ഇല്ലെന്നും എന്നാൽ ഒരു ദിവസം ഇയാൾ രമണിയുടെ വീട്ടിന്റെ സമീപത്തെ റോഡിൽ നിന്നും രമണിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് രമണി ഈ വീട് വിട്ട് തമസിയ്ക്കുന്നത്. താമസമില്ലാതിരുന്ന വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച കാരണം മറ്റു അന്വേക്ഷണത്തിലൂടെ മാത്രമേ അറിയാൻ കഴയൂ എന്ന് പോലീസ് പറഞ്ഞു. കാട്ടാക്കട പോലീസ് കേസ് എടുത്തു.
കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ബിജുകുമാർ കാട്ടാക്കട ഫയർഫോഴ്സ് എസ് ടി ഓ പ്രിൻസിന്റെ നേതൃത്വത്തിൽ മോഹൻകുമാർ, ഫയർമാൻമാരായ പ്രശോഭ്, പ്രശാന്ത്, ഷിബു, ക്രിസ്റ്റബർ, ജസ്റ്റിൻ രാജ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.