ദീപു കരിപ്പാലം
നെടുമങ്ങാട് : തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര ആര്യനാട് പഞ്ചായത്തുകളിലെ മീനാങ്കൽ പന്നിക്കുഴി പട്ടികജാതി പട്ടികവർഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളും മണ്ണാത്തിപ്പാറയിലെ ജനങ്ങളും ചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഡബ്ല്യുഡി റോഡിനായി അളന്നു കല്ലിട്ട റോഡ് കയ്യേറി അനധികൃത റോഡ് നിർമാണം നടത്തുന്നതും. കുടിവെള്ള സ്രോതസായ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതും സംബന്ധിച്ചാണ് പരാതി.
വേനൽക്കാലമാകുമ്പോൾ പ്രദേശത്തെ ആൾക്കാർ ഈ തോടാണ് പ്രദേശ വാസികൾ ആശ്രയിക്കുന്നത്. വിതുര സ്വദേശിയായ സ്വകാര്യ വ്യക്തി മീനാങ്കൽ പന്നിക്കുഴി മണ്ണാത്തിപ്പാറ എന്ന സ്ഥലത്ത് 47 സെന്റ് സ്ഥലം വാങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദമില്ലാതെ കുന്ന് ഇടിച്ചു നിരത്തിയതായി പരാതിയിൽ പറയുന്നു. കൂടാതെ കോഴികളുടെ അറവ് മാലിന്യങ്ങളും വലിയ കുഴികൾ എടുത്തു നിക്ഷേപിക്കുകയും ജലസ്രോതസ്സുകളിലേയ്ക്ക് ഒഴുക്കി വിടുകയും ചെയ്തതായാണ് പരാതി. അതെ സമയം ഇതിനെ നിന്നവരെ ഭീക്ഷണിപ്പെടുത്തുന്നതായും നാട്ടുകാർ പറയുന്നു. ഇതിനെതിരെ ജനകീയ മുന്നണി സംഘടിപ്പിച്ച് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകുമെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യാത്ത പ്രകാശം ജനകീയ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറഞ്ഞു.