ന്യൂസ് ഡെസ്ക്
ആര്യനാട്
ആര്യനാട് : കുളപ്പട- പനയ്ക്കോട് - കുര്യാത്തി റോഡിന്റെ പണി നിലച്ചു. നാട്ടുകാര്‍ ദുരിതം പേറുന്നു. റോഡ് നവീകരണം നിലച്ചതോടെ യാത്രക്കാരും, വ്യാപാരികളും, കാല്‍നടയാത്രക്കാരും പൊറുതിമുട്ടുന്നു. ഏഴ് കോടി രൂപ വിനിയോഗിച്ചാണ് ഒന്നാം ഘട്ടം പണി ആരംഭിച്ചത്. നിർമ്മാണ ഉത്ഘാടനം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞെങ്കിലും പ്രാരംഭ പ്രവർത്തികൾ പോലും ചെയ്യാത്ത അവസ്ഥയിലാണ് ഈ റോഡ് 'ഓടകളുടെ വർക്ക് ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല.
റോഡില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ രൂക്ഷമായ പൊടിശല്യം കാരണം നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പരിസരത്തെ വീടുകളിലേക്കും കയറാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. എന്നാല്‍ മാസങ്ങളായി പണി അവസാനിപ്പിച്ച നിലയിലാണ്. അതെ സമയം സ്ഥലം എംഎല്‍എ സ്ഥലത്തെത്തി റോഡ് നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശവും നല്‍കിയിരുന്നതായി പ്രാദേശീയ നേതാക്കൾ പറയുന്നു. മാസങ്ങൾ പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മെറ്റിലുകൾ ഇളകി കിടക്കുന്നതിനാൽ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. കൂടതെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിശല്യം രൂക്ഷമായതോടെ ഓട്ടോ തൊഴിലാളികളും കഷ്ടത്തിലായി.
അതെ സമയം റോഡിന്റെ പണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നു ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. സ്കൂൾ വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും ഇത് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ആയതിനാൽ ഈ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കി തീർക്കാൻ പൊതു മാമത്ത് വകുപ്പ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.