തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന അക്രമങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്. എസ്.എഫ്.ഐക്കാര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിനെ മെഡിക്കല്കോളെജിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിനെ കലാപഭൂമിയാക്കിയിട്ടും യൂണിയന് ഓഫീസ് ആയുധപ്പുരയാക്കിയിട്ടും അക്രമികള്‍ക്കെതിരെ പ്രിന്‍സിപ്പള്‍ ഒരു നടപടിയും എടുത്തില്ല. എസ്.എഫ്.ഐയുടെ കളിപ്പാവയായി പ്രിന്‍സിപ്പള്‍ മാറി. ഇതിനുമുമ്പ് എസ്.എഫ്.ഐ കോളേജില്‍ കാണിച്ച അക്രമങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ എല്ലാ ഒത്താശയും ചെയ്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ വീണ്ടും യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടാകുന്നത്.
പോലീസ് എസ്.എഫ്.ഐയുടെ ആയുധപ്പുര പരിശോധിക്കാന്‍ തയ്യാറാകണം. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചവരെ എത്രയും വേഗം പിടികൂടണമെന്നും കൃത്യവിലോപം കാട്ടിയ പ്രിന്‍സിപ്പാളിനെ എത്രയും വേഗം സസ്പെന്‍ഡ് ചെയ്യണമെന്നും ഹസ്സന് ആവശ്യപ്പെട്ടു.
സെയ്ദാലി കയ്പ്പാടി, എന്‍.എസ്. നുസൂര്‍ തുടങ്ങിയവരും ഹസ്സനോടൊപ്പം അഖിലിനെ സന്ദര്‍ശിച്ചു.