കാട്ടാക്കട : മലാല യൂസഫ് സായിയുടെ ഇരുപതാം ജന്മദിനം പൂവച്ചൽ സർക്കാർ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്റെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. ലോകമെങ്ങും പെൺകുട്ടികളുടെ ശബ്ദമുയർത്താൻ" എല്ലാ പെൺകുട്ടികൾക്കും ലോകമെങ്ങും " എന്ന മുദ്രാവാക്യമുയർത്തി നടത്തിയ മലാലദിനാചരണം പ്രിൻസിപ്പൾ കെ. നിസ ഉത്ഘാടനം ചെയ്തു.