തിരുവനന്തപുരം : അഖിലേന്ത്യാ ആര്.എം.എസ്./എം.എം.എസ്. എംപ്ലോയീസ് യൂണിയന് (എന്‍.എഫ.പി.ഇ) യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഏകദിന പഠനക്ലാസും സംഘടനയുടെ മുന്‍കാല നേതാവുമായിരുന്ന സ. കെ.സി.ബാലന് അനുസ്മരണവും നടന്നു. എന്‍.എഫ്.പി.ഇ. സംസ്ഥാന ചെയര്മാന് പി.കരുണാകരന് ഉദ്ഘാടനം ചെയ്തു. സി.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.
കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ എം.കൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എഫ്.പി.ഇ. സംസ്ഥാന കണ്‍വീനര്‍ പി.കെ. മുരളീധരന്, എ.ബി.ലാല്‍കുമാര്‍, കെ.സതീഷ്കുമാര്‍, എം.പി.വിജയന്, എസ്.അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.വി.രാജേന്ദ്രന് സ്വാഗതവും, പി.എസ്.അശ്വരൂപ് നന്ദിയും പറഞ്ഞു. ''ഭരണകൂടത്തിലെ വലതുപക്ഷവല്‍ക്കരണം'' എന്ന വിഷയത്തില്‍ ഡോ.കെ.എന്‍.ഗണേശ് ക്ലാസെടുത്തു. സി.എം.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആര്.എസ്.സുരേഷ്കുമാര്‍ സ്വാഗതവും, പി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.