കാട്ടാക്കട : ഒരു ഇടവേളക്ക് ശേഷം സമാന്തര സർവ്വീസുകൾ ഓടിത്തുടങ്ങി. കെഎസ്ആര്‍ടിസിയ്ക്ക് ഭീഷണിയായി ആണ് സമാന്തര സര്‍വ്വീസുകള്‍ വ്യാപകമാകുന്നു. പല സര്‍വ്വീസുകളും കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കിയതിനെ തുടർന്നാണ് കാട്ടാക്കട തിരുമല, ആര്യനാട്, വെള്ളനാട്, ചെമ്പൂർ, വെള്ളറട, എന്നീ റോഡുകളില്‍ വ്യാപകമായ രീതിയില്‍ സമാന്തര സര്‍വ്വീസുകാര്‍ നിരത്തുകൾ കൈയ്യടക്കാന്‍ കാരണംമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
സമാന്തര സര്‍വീസുകള്‍ പിടിമുറുക്കിയതോടെ ഓരോ റൂട്ടുകളിൽ നിന്നും കെ.എസ്.ആര്.ടി.സിയ്ക്ക് വരുമാന നഷ്ടം ലക്ഷങ്ങളാണ്. മുന്‍പ് ഈ റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ പതിവായിരുന്നെങ്കിലും മോട്ടോർ വകുപ്പിന്റെ ശ്കതമായ പരിശോധകളെ തുടർന്ന് സർവ്വീസുകൾ നിലച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത്തരക്കാര്‍ സജീവമായതോടെ കെ.എസ്.ആര്.ടി. സിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്ന് കാട്ടാക്കട, ആര്യനാട്, വെള്ളനാട് എന്നീ ഡിപ്പോകളിലെ അധികൃതർ പറയുന്നു. ഒറ്റ ട്രിപ്പില്‍ പതിനയ്യായിരത്തോളം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് സമാന്തര സര്‍വീസുകാര്‍ വന്നതോടെ പകുതിയായി കുറഞ്ഞു.
രാവിലെയും വെകുന്നേരവും കാട്ടാക്കട തിരുമല റൂട്ടിൽ വളരെ തിരക്ക് കൂടുതൽ ആണ്. കാട്ടാക്കടയിൽ നിന്നും പോകുന്ന സമാന്തര സർവീസ് വാഹനം തിരുമല ബസ് സ്റ്റോപ്പിന് സമീപം നിറുത്തി ആളെ കയറ്റി പോകുന്നത് കാരണം കാട്ടാക്കടയിലേക്കു വരുന്ന കെഎസ്ആര്‍ടിസി ബസിന് കളക്ഷൻ കുറയുന്നതായി പരാതി. അതെ സമയം ഇത്തരം പരാതികളെ തുടർന്ന് കാട്ടാക്കട മോട്ടോർ വകുപ്പ് പരിശോധനകൾ നടത്തി വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും വീണ്ടും സമാന്തര സർവ്വീസുകൾ ഓടിത്തുടങ്ങി. നിലവിലെ ബസ് ചാർജ്നേക്കാൾ ഒരു രൂപ കൂടുതൽലായി ആണ് യാത്രക്കാരിൽ നിന്നുമാണ് ഇവർ വാങ്ങുന്നത് എന്ന് യാത്രക്കാർ തന്നെ പറയുന്നു.
പലപ്പോഴും മിക്ക റൂട്ടിലേയ്ക്കുള്ള കെ എസ്ആര്‍ ടിസി ബസ് പുറപ്പെടുന്നതിനു മുമ്പിലായിട്ടാണ് സമാന്തര സര്‍വ്വീസുകള്‍ പുറപ്പെടുന്നത്. അമിതാമായ വേഗത്തില്‍ വാഹനം ഓടിച്ച് സ്റ്റോപ്പുകളില്‍ നില്ക്കുന്ന ആളെ കയറ്റി പോകുന്നതാണ് പതിവ്. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലപ്പോഴും ഈ സമാന്തര സര്‍വ്വീസുകാര്‍ നടത്തുന്ന മത്സര ഓട്ടത്തില്‍ ഈ റൂട്ടില്‍ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നിലവിലെ ഷെഡ്യൂള്‍ സര്‍വ്വീസ് നടത്തുന്നുണ്ടങ്കിലും സമാന്തര സര്‍വ്വീസിന്റെ ഭീക്ഷണി നേരിടുന്നതു കാരണം ദിനംപ്രതി നഷ്ടത്തിലേയ്ക്ക് എത്തികൊണ്ടിരിക്കുകയാണ് കാട്ടാക്കട ആര്യനാട് വെള്ളനാട് കെ എസ് ആര് ടി സി ഡിപ്പോകൾ.
സമാന്തര ബസ് സര്‍വീസുകള്‍ക്കെതിരെയും നടപടി കര്‍ക്കശമാക്കി ഗതാഗതവകുപ്പ് എടുക്കുന്നുടെങ്കിലും സമാന്തര സര്‍വീസുകള്‍ക്ക് ഓട്ടത്തിന് അറുതിയില്ലാതെ തുടരുന്നു. ഇതിനു ചില രാഷ്ട്രീയ യൂണിയനുകളുടെ പിൻബലം ആണ് ഇവർ വീണ്ടും നിരത്തുകളിൽ ഇറങ്ങാൻ പ്രേരണ നൽകുന്നത്.