കാട്ടാക്കട : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വിജയത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് അഡ്വ. അടൂർ പ്രകാശ് പര്യടനം നടത്തി. പൂവച്ചൽ ഗ്രമ പഞ്ചായത്തിലെ വീരണകാവിൽ നിന്ന് ആണ് ആരംഭിച്ചത്. അലങ്കരിച്ച തുറന്ന ജീപ്പിൽ തൊഴു കൈകളോടെ വഴിയരിൽ കാത്ത് നിന്ന വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചുക്കൊണ്ടായിരുന്നു അടൂർ പ്രകാശിന്റെ വരവ്.
നൂറു കണക്കിന് വോട്ടർമാർ വഴിയരികിൽ തങ്ങളുടെ എം.പിയെ കാണാൻ കാത്തു നിന്നു. അവർ കൈകൾ വീശി അഭിവാദ്യങ്ങൾ അർപ്പിച്ചു. നൂറു കണക്കിന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് അടൂർ പ്രകാശ് എം.പിയെ സ്വീകരിച്ചത്. പൂവച്ചലിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം നൽകിയും സ്വീകരണം കൊഴുപ്പിച്ചു. തന്നെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും ഒരായിരം നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സ്വീകരണ പ്രസംഗം അവസാനിപ്പിച്ച് കൊണ്ട് അടുത്ത സ്വീകരണ സ്ഥലത്തേക്ക് പോകാനായി വാഹനത്തിൽ കയറിയ അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നിറപുഞ്ചിരിയോടെ യാത്രയായി.
കെ. എസ്. ശബരിനാഥൻ എം. എൽ. എ, സത്യദാസ് പൊന്നെടുത്ത കുഴി, ഷാജിദാസ്, ഷമീർ, തുടങ്ങിയ നേതാക്കൾ അനുഗമിച്ചു. കാട്ടാക്കട പനയംകോട് വാർഡിൽ വിജയിച്ച സ്ഥാനാർഥിയെ മാർക്കറ്റ് വാർഡിൽ ഗുരു മന്ദിരത്തിന് സമീപം വച്ചു അടൂർ പ്രകാശ് അഭിനന്ദിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.
നാട്ടുകാരുടെയും, റസിഡൻസ് അസോസിയേഷനുകൾ, സംഘടനകൾ, എന്നിവരുടെ നിവേദനങ്ങൾ അദ്ദേഹം സ്വീകരിച്ചു. തുടർന്ന് ശ്രീകൃഷ്ണ പുരത്തേക്കും അവിടുന്നു നാടുകാണിയിൽ എത്തിയ അടൂരിന് മികച്ച സ്വീകരണം നൽകുകയും കാട്ടാക്കടയിൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കട്ടക്കോട് തങ്കച്ചൻ നിവേദനം സമർപ്പിക്കുകയും ചെയ്തു തുടർന്ന് പൂവച്ചൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.





