കാട്ടാക്കട : ഹൈമാസ്റ്റ് ലൈറ്റിന് മുകളിൽ കുടുങ്ങിയ പ്രാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പ്രാവിന്റെ കാലിൽ പ്ലാസ്റ്റിക്ക് ചുറ്റുകയും തുടർന്ന് പറക്കുന്നതിനിടെ പൂവച്ചൽ ഗ്രമ പഞ്ചയത്തിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന് മുകളിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്താൻ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുമാർ പല ശ്രമങ്ങളും നടത്തി എങ്കിലും നടക്കാതെ വന്നതോടെ വൈകുന്നേരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യഗസ്ഥർ ഹൈമാസ്റ്റ് ലൈറ്റിന് മുകളിൽ കയറാൻ ശ്രമം നടത്തിയെങ്കിലും സമീപം വൈദ്യുത ലൈനുകൾ പോകുന്നതിനാൽ ഉപേക്ഷിച്ചു.
ഒടുവിൽ ഓട്ടോ ഡ്രൈവർമാർ ചേർന്ന് നീളമുള്ള കമ്പുകൾ ചേർത്തു കെട്ടി തോട്ടിയുണ്ടാക്കി നൽകി. തുടർന്ന് ലീഡിങ് ഫയർമാൻ മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർമാൻമാരായ പ്രശോബ്, അരുൺകുമാർ, രമേശൻ, ഡ്രൈവർ സജീവ് രാജ് എച്ച്.ജി സെൽവദാസ് എന്നിവർ വാഹനത്തിന് മുകളിൽകയറി തോട്ടി ഉപയോഗിച്ച് ഒരുമണിക്കൂർ നീണ്ട പരിസരമത്തിനൊടുവിൽ പ്രാവിനെ രക്ഷപ്പെടുത്തി.




