തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടി പോയ യുവതിയുടെ 16 വയസുള്ള മകളുടെ 19 ദിവസം പഴക്കം ചെന്ന മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. മഞ്ജുഷയുടെ മകൾ മീരയുടെ [16] മൃതദേഹമാണ് കണ്ടെത്തിയത്. മഞ്ജുഷയുടെ വാടക വീട്ടിൽ നിന്ന് അഞ്ച് കി.മീറ്റർ മാറി കരിപ്പൂര് കാരാന്തല കുരിശടിക്ക് സമീപം കാമുകന്റെ വീടിനു സമീപത്തെ അടച്ചിട്ട കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസും ഫയർഫോഴ്സും ചേർന്ന് മീരയുടെ മൃതദേഹം കിണറ്റിൽ നിന്നും കരക്ക് എടുത്തു. തുടർന്ന് പോലീസ് മേൽനടപടി സ്വീകരിച്ചു. എന്നാൽ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിൽ പെൺകുട്ടിയുടെ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനുമെതിരെ കൊലകുറ്റം ചുമത്തി. ജൂൺ 11നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
റോഡരികിലെ കാടുകയറി കിടന്ന പുരയിടത്തിലെ പതിനെട്ട് അടിയിലധികം ആഴമുള്ള ഉറക്കിണറിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ഇരുവരും ചേർന്ന് കുട്ടിയെ ബൈക്കിൽ കൊണ്ടുവന്ന് കിണറിനു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയും മൂടി മാറ്റി കിണറ്റിൽ തള്ളുകയും ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 17 ന് നെടുമങ്ങാട് കരിപ്പൂരിൽ നിന്ന് മീരയെ കാണാതായതായി കാണിച്ച് മഞ്ജുഷ പൊലീസിൽ പരാതി നൽകിയത്. മഞ്ജുഷയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും അവരെ തേടി താൻ തിരുപ്പതിയിൽ പോവുകയാണെന്നും ഇക്കാര്യം പൊലീസിൽ അറിയിക്കരുതെന്നും മഞ്ജുഷ മാതാപിതാക്കളെ ചട്ടം കെട്ടി. വാടക വീട്ടിലുള്ള സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് വീടൊഴിയാനും നിർദ്ദേശിച്ചു. എന്നാൽ,എഗ്രിമെന്റ് ചെയ്ത വാടകക്കാരൻ വരാതെ വീടൊഴിയാൻ ഉടമ അനുവദിച്ചില്ല. ഇതിനിടെ, പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളയ്ക്ക് സമീപം ചെങ്കലിൽ നിന്ന് മഞ്ജുഷയും കാമുകൻ അനീഷും വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
വാടകവീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. നേരത്തേ നെടുമങ്ങാട് കരിപ്പൂരിൽ താമസിച്ചിരുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു.
അതെ സമയം മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്നു പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് പെൺകുട്ടി മരിച്ചതായി വിവരമറിയുന്നത്. വാടക വീട്ടിൽ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നും കാമുകനെ വിളിച്ചു വരുത്തി മൃതദേഹം ബൈക്കിലിരുത്തി കിണറ്റിൽ ഉപേക്ഷിച്ചുവെന്നുമാണ് മഞ്ജുഷയുടെ മൊഴി. എന്നാൽ പോലീസ് വീട്ടിലും തുടർന്ന് പരിസരങ്ങളിലും പരിശോധന നടത്തുന്നതിനിടെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
തഹസിൽദാറുടെയും നെടുമങ്ങാട് ഡിവൈ.എസ്.പിയുടെയും സാന്നിദ്ധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഫോറൻസിക് വിഭാഗത്തിലെ ഡോ.ലക്ഷ്മി തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. എന്നാൽ,ആത്മഹത്യ സംബന്ധിച്ച് ശാസ്ത്രീയമായി തെളിവുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,സി.ഐ രാജേഷ്കുമാർ,എസ്.ഐ സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
കാമ വെറിക്കൂത്തിനു മുന്നിൽ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത 16കാരിയുടെ മരണത്തില് പ്രതിഷേധിച്ച് ഡോ.അനുജയുടെ ഫേസ് ബുക്ക് പോസ്റ്റ്
കാമ വെറിക്കൂത്തിനു മുന്നിൽ മൃതിയടഞ്ഞതു മാതൃത്വമെന്ന പവിത്രത 16കാരിയുടെ മരണത്തില് പ്രതിഷേധിച്ച് ഡോ.അനുജയുടെ ഫേസ് ബുക്ക് പോസ്റ്റ്





