നെടുമങ്ങാട് : നെടുമങ്ങാട് കരിപ്പൂര് കാരൻതലയിൽ രണ്ടാഴ്ച മുമ്പ് കാണാതായ 16 വയസുള്ള പെൺകുട്ടിയെ ആർസി പള്ളിക്കു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവവുമായി ബന്ധപ്പെട്ട് അമ്മയെയും കാമുകനെയും കുറിച്ചുള്ള നെടുമങ്ങാട് പോലീസ് അന്വേക്ഷണം നടത്തി വരവേ വെള്ളിയാഴ്ച തമിഴ് നാട് നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ചു.
കുട്ടിയുടെ അമ്മ കാലാന്തര കുരിശടിയിൽ മഞ്ജു (39)വും കാമുകൻ ഇടമല സ്വദേശി അനീഷ് (32)നെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വാടക വീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്ന് കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.
മുന്നേ നെടുമങ്ങാട് കരിപ്പൂരിൽ താമസിക്കുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് റോഡ് വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലീസിന് നൽകിയത് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വീട്ടിലും പരിസരത്തും പരിശോധന നടത്തിയപ്പോഴാണ് കാരൻതല ആർ സി പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ കുട്ടിയുടെ മൃദദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെ മൃദദേഹം കാണപ്പെട്ട കിണർ നെടുമങ്ങാട് പോലീസ് സീൽ ചെയ്യുകയും ഇന്ന് രാവിലെ മൃദദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്
പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്




