സംഭവം അറിഞ്ഞ് പുറത്ത് കാത്തിരുന്ന കെഎസ്യു പ്രവർത്തകർ കോളേജിലേക്ക് കയറിയതോടെ കൂടുതൽ സംഘർഷ അവസ്ഥയിൽ എത്തുകയും പ്രവർത്തകരും പോലീസും തള്ളലും ഉണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും, പ്രതിഷേധം മൂർച്ഛിച്ചു.
ഇതിനിടെ മൂന്ന് വിദ്യാർത്ഥിനികൾ കോളേജ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ താഴെ ചാടുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ആർ.ഡി.ഒ, തഹസിൽദാർ, ഡിവൈഎസ്പി തുടങ്ങി ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ നിലപാട് വിട്ടില്ല.
പിന്നീട് കാട്ടാക്കട തഹസിൽദാർ ശ്രീകുമാർ സ്ഥലത്ത് എത്തി ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ചെയർമാനുമായി സംസാരിച്ച് വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് പറഞ്ഞു. ഇതോടെ വിദ്യാർത്ഥിനികൾ താഴെ ഇറങ്ങി.
സംഭവത്തിനു പിന്നാലെ വിദ്യാർത്ഥിയും മാതാവും പോലീസിൽ പരാതി നൽകി. കേസ് എടുത്ത ശേഷം, ചെയർമാൻ മുഹമ്മദ് ഷംസീറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ യോഗം രാത്രി ഏഴര മണിയോടെയാണ് പൂർണ്ണമായും അവസാനിച്ചത്. കോളജിലെ അധിക ഫീസ് അടക്കമുള്ള പരാതികൾ സംബന്ധിച്ച് വിഭിന്ന വകുപ്പുകളുടെ സംയുക്ത അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ തീരുമാനമെടുത്തു.