നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സലീം. ഉഴമലയ്ക്കൽ കെഎസ്ഇബി സെക്ഷനിലെ യാർഡിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം 100 കിലോ ഓളം തൂക്കം വരുന്നതുമായ അലുമിനിയം ലൈൻ കമ്പികൾ ആണ് 11.03.2025 തീയതി രാത്രി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മറ്റ് അന്വേഷണങ്ങൾ നടത്തിയാണ് പ്രതികൾ വലയിലായത്. അന്നേ ദിവസം രാത്രി കെഎസ്ഇബി ഓഫീസിനു മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ ഓഫീസിനു സമീപം ഓട്ടോ പാർക്ക് ചെയ്ത ശേഷം യാർഡിലെത്തി അലുമിനിയം ലൈൻ ചുരുൾ കമ്പികൾ ഓട്ടോയിൽ കടത്തി പോവുകയായിരുന്നു.
മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി വ്യപാകമായ തിരച്ചിൽ നടത്തുകയും തുടർന്ന് കാട്ടാക്കട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാഫി.എ.ആറിൻെറ നിർദ്ദേശപ്രകാരം ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിൻറെ നേതൃത്വത്തിൽ എസ് ഐ കെ വേണു, സൂരജ് ഷിബു, മനോജ് ജയശങ്കർ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ മോഷണ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരുന്നതായി ആര്യനാട് പോലീസ് പറഞ്ഞു.