വർഷങ്ങൾ ക്കു മുൻപ് ഭർത്താവ് ബാലകൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു പ്രിയംവദ. രണ്ടു പെൺമക്കൾ വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ വീടുകളിലാണ്. കഴിഞ്ഞ 12 മുതൽ ഇവരെ കാണാനില്ലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് പ്രിയംവദയുടെ മൃതദേഹം കണ്ടെത്തിയത്.
വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ എന്തോ കിടക്കുന്നതായി തൊട്ടടുത്ത് താമസിക്കുന്ന സരസ്വതി എന്ന വയോധിക കണ്ടതിനെ തുടർന്ന് ഈ വിവരം ആരാധനക്കായി പള്ളിയിലെത്തിയപ്പോൾ വികാരിയോട് ഇവർ അറിയിച്ചു. തുടർന്ന് വികാരി അറിയിച്ച പ്രകാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുമ്പോൾ. സഹോദരങ്ങളായ സന്തോഷും വിനോദും വീടിനകം കഴുകി വൃത്തിയാക്കുന്നതായി കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹം ശുചിമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സന്തോഷിനെയും വിനോദിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയില്‍ എടുത്ത വിനോദ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയെ കൊന്ന് കുഴിച്ചിടുകയായിരുന്നു. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഞായറാഴ്ച മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് വിനോദ് പറയുന്നത്. ഇയാളുടെ ഭാര്യാ മാതാവ് സരസ്വതി പുരോഹിതനോടുനൽകിയ വിവര മനുസരിച്ചാണ് അന്വേഷണം നടന്നതും പ്രതികൾ പിടിയിലായതും .