തിരുവനന്തപുരം : ബാലരാമപുരം, തലയിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പഴുതൂർ, വടകോട് സ്വദേശി രാജിമോൻ (34) മരിച്ചത്. സംഭവത്തിൽ ദുരുഹതയുള്ളതിനാൽ ബാലരാമപുരം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് യൂണിറ്റും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
യുവാവിൻ്റെ തലക്ക് പിന്നിൽ കണ്ട മുറിവ് സംശയത്തിനിടയാക്കിയിട്ടുണ്ട്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി മുപ്പന്തൽ ക്ഷേത്രത്തിൽ പോകുന്നുയെന്ന് പറഞ്ഞു വീട്ടിന് ഇറങ്ങിയ യുവാവാണ് തോട്ടിൽ മരിച്ചു കിടന്നത്.