തിരുവനന്തപുരം : നാട്ടുകാരുടെ സഹായത്തിൽ രണ്ട് മുറികളുള്ള വാടക കെട്ടിടത്തിലാണ് 33 വയസ്സുള്ള രാകേഷും 32 വയസ്സുള്ള രേഷ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിൻറെ അന്തിയുറക്കം. സ്വന്തമായി ഒരു സെൻറ് ഭൂമി ഇല്ലാത്തവർ രോഗവും ദാരിദ്ര്യവും അതിജീവിക്കാൻ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്.
പേയാട്, വിട്ടിയം, അനിഴം വീട്ടിൽ വാടകക്ക് താമസിച്ചു വരികെയാണ് ഈ കുടുംബം. ഡ്രൈവറായിരുന്ന രാഗേഷന് അപകടത്തിൽ കാൽമുട്ട് ഗുരുതരമായി പരിക്കേറ്റു ശരീരമാസകലം മുറിവുകളുമായി മൂന്ന് മാസം കൊണ്ട് കിടപ്പിലാണ്. ഇതിനിടയിൽ ജനൽ ഗ്ളാസ് വീണ് വലതുകൈയിലെ ഞരമ്പുകൾ മുറിഞ്ഞു പിന്നെ കൈവിരലുകൾ നിവർത്തനാകാത്ത സ്ഥിതിയായി. വലതുകൈയിലെ നാലു വിരലുകളുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇപ്പോൾ നട്ടെല്ലിന് പഴുപ്പ് ബാധിച്ചു ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ് രാകേഷ്. കിടന്നാൽ ഒന്ന് തിരിഞ്ഞു കിടക്കാനും കഴിയില്ല. രണ്ടര മാസം വരെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പാടില്ല എന്നാണ് ഡോക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഇനിമുതൽ മറ്റൊരു ജോലിക്കു പോയി കുടുംബം പോറ്റാനും കഴിയില്ല. അതുപോലെ ഭാര്യക്കും.
ഭാര്യ രേഷ്മയ്ക്ക് ചെറുപ്പത്തിലെ ഹൃദയത്തിനും വൃക്കയ്ക്കും തകരാറുണ്ടായി ശരീരത്തിൽ മുഴകൾ വന്ന് കടുത്ത വേദനയാണ് അനുഭവിക്കുന്നത്. ഒന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് രേഷ്മ പറയുന്നു. അത് പോലെ നിൽക്കാനും നല്ല പോലെ ഇരിക്കാനും നടക്കാനും കഴിയുന്നില്ല. അസ്ഥി വളയുന്ന രോഗവും രേഷ്മക്ക് ഉണ്ട്. ഇതിനാൽ ജോലിക്ക് പോകാനും കഴിയുന്നില്ല. നല്ലവരായ നാട്ടുകാരുടെയും സഹപാഠികളുടെയും കനിവിനാൽ മരുന്നും മറ്റുമായി കഴിഞ്ഞു പോകുന്നു. എവിടെങ്കിലും ഭൂമി ലഭിച്ചാൽ നാട്ടുകാരും സഹപാഠികളും ചേർന്ന് ഫണ്ട് സ്വരൂപിച്ചു കൊച്ചു വീട് വച്ച് നൽകാം എന്ന് പറയുണ്ട്. എന്നാൽ പലയിടങ്ങളിലും സ്ഥലം നോക്കിയെങ്കിലും ലക്ഷങ്ങൾ ആണ് ചോദിക്കുന്നത്. ഇരുവർക്കും ഭൂമിയുണ്ടയിരുന്നു വെങ്കിലും അതെല്ലാം വിറ്റു ചികിത്സാ നടത്തി എങ്കിലും രോഗത്തിന് ഒരു മാറ്റവും ഉണ്ടായില്ല. രാകേഷിന്റെ ബന്ധുക്കളും സഹോദരങ്ങളും നാളിതുവരെയും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അവരും കൈയൊഴിഞ്ഞു. രേഷ്മക്കു വാര്ധക്യമുള്ള മാതാപിതാക്കളും മാത്രമാണ് ഉള്ളത്. പിതാവ് കിടപ്പിലാണ്.
താമസിക്കുന്ന വീടിനു വാടക കൊടുക്കാനും കഴിയുന്നില്ല. വാടക വീട് ഉടമ വിൽക്കാൻ പോകുന്നു അതിനു മുന്നേ ഒഴിയണം എന്ന് വീട്ടുടമ അറിയിച്ചു എന്ന് രേഷ്മ പറയുന്നു. ഇനി എവിടെ പോകണം എന്ന് അറിയില്ല. സ്കൂളിൽ പഠിക്കുന്ന മകനും മകളുമുണ്ട്. തങ്ങളുടെ അവസ്ഥ അറിഞ്ഞു മക്കളെ സൗജന്യമായി ആണ് സ്കൂൾ ബസിൽ കൊണ്ട് പോകുന്നത്.
ഇവർക്ക് ഇവരുടെ ചികിത്സയ്ക്കായി എസ് ബി ഐ വട്ടിയൂർക്കാവ് ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67257789583, ഐ.എഫ്.എസ്.സി കോഡ്: SBIN0070433,
ഫോൺ: 7593986306 ൽ ഗൂഗിൾ പേ വഴി സഹായം എത്തിക്കാം.