കാട്ടാക്കട : ആര്യൻകോട് പോലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതിയെ കഞ്ചാവ് വിൽക്കുന്നതിനിടെ കാട്ടാക്കട പൊലീസിന്റെ പിടിയിലായി.
കാട്ടാക്കട ചാരുപാറ വാണറത്തല കിഴക്കുംകര പുത്തൻ വീട്ടിൽ നിധിൻ(21)ആണ് പോലീസിന്റെ പിടിയിലായത്. തലയ്ക്കോണം പ്രദേശത്ത് കഞ്ചാവ് വിൽപ്പ നടത്തുന്നതിനിടയാണ് 9 ഗ്രാം കഞ്ചാവുമായി നിധിൻ പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകലിലെ പ്രതിയാണ് നിധിൻ എന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.