ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
കുറ്റിച്ചൽ : ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കുറ്റിച്ചലില്‍ വച്ച് ഗാന്ധി സ്മൃതി നടത്തി. അനുസ്മരണ പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയെറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജെ അരുൺ അധ്യക്ഷനായി. സെക്രട്ടറി ആർ രതീഷ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ദീപിക, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി നിബു നന്ദി പറഞ്ഞു.
Tags