നെടുമങ്ങാട് : കിണറ്റില്‍ വീണയാളെ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ആനാട് ഗ്രാമ പഞ്ചായത്തിൽ പനവൂർ, ഇര്യനാട്, കുണ്ടറക്കുഴി ജി.വി ഭവൻ 68 വയസുള്ള ഗോപിനാഥപിള്ളയെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 തോടെയാണ് സംഭവം. നല്ലതുപോലെ നടക്കാൻ കഴിയാത്ത ഗോപിനാഥൻ കിണറ്റിന്റെ ഒരു സൈഡിൽ ഇരിക്കുന്നത് കണുന്നത്. കിണറ്ററിലെ വല മാറിയ നിലയിൽ കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ഇയാൾ കിണറ്റിൽ കിടക്കുന്നതു കാണുന്നത്. ഉടൻ തന്നെ ഫയർ ഫോഴ്സ് അറിയിക്കുകയായിരുന്നു. 60 അടി താഴ്ചയും വെള്ളം ഉള്ള കിണറ്റിലാണ് ഇയാൾ അകപ്പെട്ടത്.
'അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് നിന്നുള്ള അഗ്നിരക്ഷ സേന യൂണിറ്റ് സംഭവ സ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജിത്കൃഷ്ണൻ കിണറ്റിൽ ഇറങ്ങി ഗോപിനാഥപിള്ളയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവ സമയം ഇയാളുടെ ഭാര്യ തൊഴിലുറപ്പു ജോലിക്കു പോയിരുന്നു. ഇയാൾ കിണറ്റിൽ ചാടിയതാകാം എന്നാണ് പോലീസ് പറയുന്നത്.