ഇക്കഴിഞ്ഞ 16ന് രാത്രി 9.15 ഓടെ വീട്ടമ്മയുടെ ഭർത്താവും മകളും ഒത്ത് വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്ന സമയം പ്രതിയായ രമേശ് മദ്യലഹരിയിൽ എത്തി വഴക്കിടുകയും ഭർത്താവിനെ തെറി വിളിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പ്രതി വീട്ടമ്മയെ ദേഹോപദ്രവം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ശേഷം റോഡിൽ കിടന്ന കരിങ്കൽ കഷണങ്ങൾ എടുത്ത് വീടിന്റെ ജനൽ ഗ്ലാസും സിസിടിവി ക്യാമറയും നശിപ്പിച്ച് റോഡിൽ ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
നെടുമങ്ങാട് പൊലീസ് എസ്ഐമാരായ ശ്രീനാഥ്, റോജാമോൻ, കെ.ആർ.സൂര്യ, എസ്സിപിഓ അനൂജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രമേശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.