കാട്ടാക്കട : കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപം എട്ടംഗ സംഘം വീട് അടിച്ചു തകര്‍ത്തു. വീട്ടമ്മയേയും ഗര്‍ഭിണിയായ യുവതിയേയും ആക്രമിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ യാണ് സംഭവം.
മൈലാടി സ്വദേശി അനില്‍ കുമാര്‍ വാടകയക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ 71 വയസുള്ള ജസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ ആക്രമി സംഘങ്ങൾ ബല്ലടിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന് വാതിൽ തുറക്കുകയും ഈ സമയം ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലേയ്ക്ക് ഇരച്ചുകയറി അനില്‍കുമാറിന്റെ മരുമക്കൻ എവിടെയെന്ന് അന്വേക്ഷിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അവര്‍ ഇവിടില്ലെന്ന് പറഞ്ഞതോടെ വീട്ടിലെ ടി.വി, ഫ്രിഡ്ജ്, ഫര്ണ്ണിച്ചറികളുമൊക്കെ സംഘം അടിച്ചു തകര്‍ത്തു. അനില്‍കുമാറിന്റെ ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെ വീട്ടിലുള്ളവരെയെല്ലാം ആക്രമിച്ചു. ഏറെനേരം ഭീകരാന്തരീഷം സൃഷ്ടിച്ചശേഷം ബൈക്കുകളില്‍ കടന്നുകളഞ്ഞു. പത്തു ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയവനെ വെറുതെ വിടില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്ന് അനിൽ പറഞ്ഞു.
അക്രമികൾ കൊണ്ട് വന്ന ഒരു ബൈക്ക് ഉപേക്ഷിച്ചാണ് കടന്നത്. ഇതിനിടെ നാട്ടുകാര്‍ പൊലീസിലില്‍ വിവരം അറിയിച്ചതിനുസരിച്ച് സ്ഥലത്ത് പൊലീസെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ എന്ന് സംശയിക്കുന്ന ബൈക്കും ഫോണും സംഭവ സ്ഥലത്തിന് കിലോമീറ്ററുകൾ അപ്പുറത്ത് കൊല്ലോട് ഭാഗത്ത് നിന്ന് കണ്ടെത്തി. ഇവ പോലീസ് കസ്റ്റഡിയിൽ ആണ്.