പത്തനംതിട്ട : ളാഹ വിളക്ക് വഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി അയ്യപ്പന്മാർക്ക് പരിക്കേറ്റു. 44 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരു കുട്ടിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും റാന്നി പെരുനാട് ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടരയോടെ അപകടം. 8 വയസ്സുള്ള കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരം. വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.