ഇതു രണ്ടുമുള്ള സംരംഭകരുണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ട്. എന്നും നടപടിക്രമങ്ങൾ ലഘൂകരിച്ചും നിയമപരമായ ലൈസൻസുകൾക്ക് സാവകാശം നൽകിയും മാർക്കറ്റിങ്ങിനു പിന്തുണ നൽകിയും കേരളം സംരംഭകരുടെ നാടാകും എന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഓൺലൈനായി അദ്ധ്യക്ഷനായി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട എംഎൽഎ ഐബി സതീഷ്, വ്യവസായ-വാണിജ്യ ഡയറക്ടർ ഹരികിഷോർ ഐഎഎസ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്കെ പ്രീജ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ടി മല്ലിക, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റ്റി മനോജ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം അനുശ്രീ, അഡിഷണൽ ഡയറക്ടർ വ്യവസായ വാണിജ്യ വകുപ്പ് സുധീർ തുടങ്ങിയവർ സംസാരിച്ചു