മഹായിടവകയിലെ വിവിധ പള്ളികളിൽ നിന്നുള്ള 300 ഗായക സംഘാംഗങ്ങൾ പങ്കെടുത്തു. ക്വയർ ഫെസ്റ്റിവലിൽ ഗാന മത്സരങ്ങളും ക്വയർ പ്രാക്ടീസ് ക്ലാസും നടത്തപ്പെട്ടു. കെ.ജി. സൈമൺ, ഐ പി എസ്, (റിട്ട) ,ക്വയർ മാസ്റ്റർമാരായ റോയ് ഐസക്ക്,വി.എസ്. ജോൺസൺ, കെ.ജി. മാമൻ, ഡോ. ജനു ദീപു എന്നിവർ ഗാന പരീശീലനത്തിന് നേതൃത്വം നൽകി.
മഹായിടവക ഗായക സംഘം ജന. സെക്രട്ടറി ജെ. പൗലോസ് ഓർഗനൈസർ രാജേഷ് സി ഈപ്പൻ, മിനി സുമേഷ് ,വിൽസൺ ജോർജ് എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ച 3ന് ഫെസ്റ്റിവൽ ഗാനാലാപനത്തോടെ സമാപിച്ചു.മുൻ ബിഷപ്പ് റൈറ്റ്.റവ.ഡോ.കെ.ജി ദാനിയേൽ സമാപന സന്ദേശം നല്കി. മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ക്വയർ വിവിധ മത്സരങ്ങളിൽ ഒന്നാമതെത്തി.