ഈസ്റ്റ് മാറാടി : വനിത ശിശു വികസന വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ നടത്തുന്ന "ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി സൈക്കോ സോഷ്യൽ സ്കൂൾകൗൺസിലർ ഹണിവർഗീസിന്റെയും സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഈസ്റ്റ്മാറാടി സ്കൂൾ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ പിങ്ക് പോലീസ് ടീം സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹം തടയൽ നിയമം, പോക്സോ നിയമം തുടങ്ങിയവയെക്കുറിച്ച് ക്ലാസ് എടുത്തു. ഒപ്പം പെൺകുട്ടികൾ പൊതുയിടങ്ങളിലും, യാത്രയിലും രിടുന്ന പീഡനങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള മാർഗങ്ങളെക്കുറിച്ചും പരിശീലനവും നൽകി.
വിദ്യാർത്ഥികളും അധ്യാപകരും ഓറഞ്ച് കളർ ഡ്രസ്,മാസ്ക്, പേന, ബലൂൺ തുടങ്ങിയവയുമായി ദി ഓറഞ്ച് വേൾഡ് ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അത്യാവശ്യ ഘട്ടങ്ങളിൽ പിങ്ക് പോലീസിനെ ബന്ധപ്പെടേണ്ട നമ്പരും അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. കേരള ഗവർണർ ആരിഫ് ഖാൻ ആലുവയിൽ മരണപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശനത്തിനിടെ പറഞ്ഞ വാക്കുകൾ നെഞ്ചിലേറ്റി വിദ്യാർത്ഥികളും സ്ത്രീധനത്തിനെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. സംസ്ഥാന സർക്കാരിൻ്റെ മികച്ച അധ്യാപക അവാർഡ് ജേതാവ് ഫാത്തിമ റഫീം ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെയുള്ള കാർഡുകളുമായി റാലിയും നടത്തി.
മൂവാറ്റുപഴ പിങ്ക് പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ അജന്തി എം, സിവിൽ പോലീസ് ഓഫീസർമാരായ സജന, ആരിഷ' അലിയാർ, മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർ ലൈല കെ.എച്ച്, സൂപ്പർവൈസർ ഹുമൈബാൻ റ്റി.ഇ, സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ.എ, പി റ്റി.എ പ്രസിഡൻ്റ് പി റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ , സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി. അവിരാച്ചൻ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ഡോ.അബിത രാമചന്ദ്രൻ, റോണി മാത്യു, സീനിയർ അസിസ്റ്റൻ്റ് ഗിരിജ എം.പി, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, കൃഷ്ണപ്രിയ പി, ശ്രീകല ജി, ചിത്ര ആർ.എസ്, പൗലോസ് റ്റി, സിലി ഐസക്, ഗ്രേസി കുര്യൻ, പ്രീന എൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.