മൂവാറ്റുപുഴ : കോട്ടയം എം സി റോഡിൽ കൂത്താട്ടുകുളം പോകുന്ന വഴിയിൽ ഈസ്റ്റ് മാറാടി എസ് ബി.ഐ ബാങ്കിന് മുൻവശത്തെ റോഡിൽ കനത്ത മഴയെ തുടർന്ന് വലിയ മെറ്റൽ കല്ലുകൾ നിറഞ്ഞു. വശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ വലിയ കല്ലുകളും മെറ്റലും മണലും റോഡിൻ്റെ നടുവിൽ കുന്നുകൂടിയത് ഇരുചക്രവാഹനക്കാർക്ക് അപകട ഭീഷണിയായി.
നിരവധി വാഹനങ്ങൾ തെന്നി വീഴാൻ പോയതും വാഹനങ്ങളുടെ ടയറർ ഈ കല്ലുകളിൽ കയറുമ്പോൾ തെറിച്ച് വശങ്ങളിലുള്ള കടകളിൽ പതിച്ച് അപകടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇത് നേരിൽ കണ്ട ഈസ്റ്റ് മാറാടി സ്കൂൾ അധ്യാപകൻ സമീർ സിദ്ദീഖി പരിസര വാസികളോട് അപകടസാധ്യത കൂടുതൽ ആണെന്നുള്ള ആശങ്ക അറിയിച്ചതും ഡിസ്നി അക്വോറിയം ആൻ്റ് പെറ്റ് ഷോപ്പ് ഉടമ വിനിൽകുമാറും ഭാര്യ സ്മിതയും മകനും കൂത്താട്ടുകുളം യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ യദു ദേവും ഒപ്പം കൂടി. റോഡിൽ അപകടകരമായി കിടന്ന മെറ്റലുകളും വലിയ കല്ലുകളും നീക്കം ചെയ്ത് വൻ അപകട സാധ്യത ഒഴിവാക്കി.