തിരുവനന്തപുരം : എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ജീവനക്കാരി കെ എസ് സിനി (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുഗദീശൻ (52) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുത്തിപരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട ഭർത്താവിനെ പിന്നീടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആമ്പുലൻസൽ വിഴിഞ്ഞം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രഥമ സുശ്രൂഷ നൽകി ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശനമാണ് സംഭവത്തിനു കാരണം എന്ന് ബന്ധുക്കൾ പറഞ്ഞു.
ഇടയ്ക്ക് വെവ്വേറെ താമസിച്ചിരുന്നു എങ്കിലും സ്ഥിരം മദ്യപാനിയായ സുഖദീശൻ ലഹരി മുക്തി കേന്ദ്രത്തിൽ പോകാമെന്ന് സമ്മതിച്ച് വീണ്ടും ഒരുമിച്ചു താമസിച്ചു വരികയായിരുന്ന ഇവർ ഇതിനിടെ വെങ്ങാനൂർ ഒരു ചിക്കൻ കട തുടങ്ങിയിരുന്നു.
ഒരു മാസം മുൻപ് മദ്യപിച്ചെത്തിയ സുഖദീശൻ കടയിൽ വച്ച് മകനെയും ഭാര്യയേയും ഉപദ്രവിച്ചു. ഈ കേസ് നിൽക്കേയാണ് ഇയാൾ ഇന്ന് സിനി ജോലി ചെയ്യുന്ന ബാങ്കിനു മുന്നിൽ കാത്തുനിന്ന് ആക്രമിച്ചത്. ഇയാൾക്കെതിരെ നിരവധി തവണ പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.