(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അപ്രതീക്ഷിതമായ തകര്‍ച്ചകളെ എങ്ങനെ നേരിടണമെന്നും നിങ്ങളുടെ പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. ബാർട്ടൻഹിൽ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി താഹയാണ് (36) മരിച്ചത്.
ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
നേരത്തെയും തിരുവനന്തപുരം സമാനമായ ആത്മഹത്യ നടന്നിരുന്നു. കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.