ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ എല്ലാ മാർക്കറ്റുകളും, തെരുവോര കച്ചവടങ്ങളും താൽക്കാലികമായി അടക്കാൻ തീരുമാനിച്ചു. ആരോഗ്യ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ തുടർന്നാണ് മാർക്കറ്റുകളും, തെരുവോര കച്ചവടങ്ങളും താൽക്കാലികമായി നഗരസഭ നിരോധിച്ചത്.
മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനനമായി പാലിക്കണമെന്നും ചെയർമാൻ എം.പ്രദീപ് അറിയിച്ചു. വിവാഹ മരണാനന്തര ചടങ്ങുകളിൽ സർക്കാർ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പല സ്ഥലങ്ങളിലും ലംഘിക്കുന്നതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ നഗരസഭ തീരുമാനിച്ചത്. എല്ലാവരും ഈ തീരുമാനങ്ങളോട് സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.




