സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ. ദുബായ് പോലീസ് മൂന്ന് റൗണ്ട് ചോദ്യം ചെയ്തു. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഫൈസൽ.
ഫൈസൽ പിടിലായത് മൂന്ന് ദിവസം മുമ്പ് കടുത്ത നിലപാടിൽ യുഎഇ നാടു കടത്തു മുമ്പ് കൂടുതൽ നിർണായ വിവരങ്ങൾ ശേഖരിക്കാൻ ദുബായ് പോലീസ് ഫൈസൽ മുൻപ് നടത്തിയ ഇടപാടുകളും ദുബായ് പോലീസ് അന്വേഷിക്കും. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാൽ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാൾ മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു.
ഇതിനു പിന്നാലെ ഫൈസൽ കേസിൽ ഉൾപ്പെട്ട ആളാണെന്ന് എൻ.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഫൈസൽ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോർട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. യു.എ.ഇയിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്. ഫൈസിലെ നാളെ ഇന്ത്യയ്ക്ക് കൈമാറും. വ്യാജസീൽ ഉപയോഗിച്ചത് രാജ്യദ്രോഹക്കുറ്റം.