കാട്ടാക്കട : സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്ത കാട്ടാക്കട നിയോജക മണ്ഡലം എന്ന ലക്ഷ്യവുമായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ ആരംഭിക്കുന്ന ജൈവസമൃദ്ധി പദ്ധതിയുടെ പ്രചരണാർത്ഥമുള്ള ഫെയ്സ്ബുക്ക് പേജും ഗ്രൂപ്പും ബഹു. കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി ഐ.എ.എസ് നിർവ്വഹിച്ചു.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കാർഷിക മേഖലയിലെ സ്വയം പര്യാപ്തതയ്ക്കാവശ്യമായ നിർദ്ദേശങ്ങളും അറിയിക്കാനുള്ള പൊതുവേദി എന്ന നിലയ്ക്കാണ് ഈ സംവിധാനം ആരംഭിച്ചത്. http://facebook.com/jaivasamrdhi.com എന്നതാണ് പേജിന്റെ വിലാസം. ഇതോടൊപ്പം മണ്ഡലത്തിലെ കർഷകർക്കും കാർഷിക മേഖലയിലേക്ക് കടന്നുവരാൻ താൽപര്യമുള്ളവർക്കും പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.
http://facebook.com/groups/jaivasamrdhi എന്നതാണ് ഗ്രൂപ്പിന്റെ വിലാസം. കൃഷിയെ സ്നേഹിക്കുന്ന ഏവരും ഈ കൂട്ടായ്മയിൽ അംഗമായി കാർഷിക മേഖലയിലെ തങ്ങളുടെ അറിവുകളും അനുഭവങ്ങളും സംശയങ്ങളും പങ്കുവയ്ക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.