ആനാട് : ഇടവപാതി മഴ മാറി നിന്ന നനവാർന്ന മണ്ണിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അധ്യക്ഷതയിലും ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയന്റെ അധ്യക്ഷയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ആദ്യ തൈ പെരിങ്ങാവ് ജിനു പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഭൂമിയിൽ നട്ട് കൃഷിക്ക് തുടക്കം കുറിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ - ഷാൻ, വാർഡ് മെമ്പർമാരായ സിന്ധു, പുത്തൻപാലം ഷഹീദ്, കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് രാജേന്ദ്രൻ നായർ, എം.എൽ.എ പ്രതിനിധി പത്മകുമാർ, ഷജീർ, കൃഷി ആഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റൻറുമാരായ ആനന്ദ്, ചിത്ര, മാതൃകാ കർഷകൻ പുഷ്കരപിള്ള തുടങ്ങിയവർ പങ്കെടുത്തു.
ആനാട് ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞ ആറ് മാസങ്ങൾക്കു മുൻപ് നടത്തിയ വയലോര കർഷക സഞ്ചാരം പരിപാടിയുടെ ഭാഗമായി കണ്ടെത്തിയ 12 ഏക്കർ തരിശുഭൂമി ഉൾപ്പെടെ നെൽകൃഷി, ജനകീയ മത്സ്യകൃഷി, ചെറു ധാന്യ കൃഷി, ചോളം, മരച്ചീനി കൃഷി ഉൾപ്പെടെ 25 ഹെക്റ്ററിൽ കുറയാതെ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. തരിശുഭൂമിയുള്ളവർ കൃഷിഭവനുമായി ഉടൻ ബന്ധപ്പെടണം.
പുത്തൻപാലം മുതൽ പനവൂർ ഗ്രാമപ്പഞ്ചായത്ത് വരെ വരുന്നതിൽ റോഡിനിരുവശവും വരുന്ന തരിശുഭൂമിയെ കൃഷിയോഗ്യമാക്കുന്നതിനായി നാളെ 1.30 ന് മൂഴി ലൈബ്രററി ഹാളിൽ വച്ച് വാമനപുരം എം.എൽ.എ ശ്രീ. ഡി.കെ.മുരളിയുടെ അധ്യക്ഷതയിൽ മൂഴി, പുത്തൻപാലം, തിരിച്ചിറ്റൂർ, ചേല വാർഡ് മെമ്പർമാർ പങ്കെടുക്കുന്ന പ്രത്യേക മീറ്റിംഗും നടക്കും.