കാട്ടാക്കട : വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ് അഗ്നിക്കിരയായി. പൂവച്ചൽ, ആലമുക്ക്, പുണ്ണാംകോണം,ഫാത്തിമ്മ മൻസിലിൽ നിസാറുദ്ദീന്റെ വീട്ടിലാൽ വൈകുന്നേരം 5.10 തോടയാണ് സംഭവം. ഷീറ്റിനു പുകയിട്ടപ്പോഴാണ് തീ പടർന്നു പിടിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ആളപായം ഇല്ല. അൻപതോളം റബ്ബർ ഷീറ്റ് കത്തി നശിച്ചു. സംഭവം നാട്ടുകാർ അറിയിച്ചതനുസരിച്ചു കാട്ടാക്കടയിൽ നിന്ന് അഗ്നി രക്ഷാസേനയിലെ രണ്ട് യൂണിറ്റുകൾ എത്തി തീ അണച്ചു.