നെയ്യാറ്റിൻകര : വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നും സീരിയൽ, നാടകം, നൃത്തനാടകം നടിയുമായ ചെമ്പൂര് ചിലമ്പറ കരുകോട്ടുകുഴി മുരുത്തൻകോട് കുഴിവിള എസ്.എസ് ഭവനിൽ മഞ്ജു എന്ന് വിളിക്കുന്ന സിനി (42), വെള്ളറട ആനപ്പാറ കെജിഎസ് ഭവനിൽ വിശാഖ് (28) ആര്യൻകോട് പോലീസിൻ്റെ പിടിയിലായത്. ഇവരിൽ നിന്നും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും, ചാരായം വിറ്റുകിട്ടിയ പണവും ആര്യൻകോട് പോലീസ് പിടിച്ചെടുത്തു. 10000 ത്തോളം രൂപയുടെ വാറ്റുപകരണങ്ങൾ നശിപ്പിച്ചു.
തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി യുടെ നിർദ്ദേശ പ്രകാരം ആര്യൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എ പ്രദീപ് കുമാറിന്റെയും സബ് ഇൻസ്പെക്ടർ സജി ജിഎസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചെമ്പൂര് കരുകോട്ടുകുഴി മഞ്ജുവിന്റെ വീട്ടിൽ വച്ച് വ്യാജ ചാരായം വറ്റുന്നതിനിടെ ഇവർ പിടിയിലായത്.
വർഷങ്ങൾക്ക് മുമ്പ് ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. നിരവധി വിവാഹങ്ങൾ കഴിച്ച യുവതിയുടെ നാലാമത്തെ ഭർത്തവുമാണ്.
സീരിയൽ സിനിമ രംഗത്തെ ജൂനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. സിനിമ-സീരിയൽ രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ നിവധി നാടകം, നൃത്ത നാടകം സമിതികളിൽ സജീവമായിരുന്ന സിനി കുറച്ചു കാലം വിദേശത്തു ആയിരുന്നു. തുടർന്ന് വീണ്ടും നൃത്ത നാടക സമിതികളിൽ സജീവമായിരുന്നു. ഇതിനിടെ ലോക്ഡൗണിനെ തുടർന്ന് ക്ഷേത്ര പരിപാടികൾ നിർത്തലാക്കിയത്. അതോടൊപ്പം സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതുമുതൽ ഇവർ ചാരായം വാറ്റിൽ സജീവമായിരുന്നു. മുൻപ് പലപ്രവാശ്യം മദ്യം നിർമ്മിച്ച് വില്പന നടത്തിയിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ട് പോലീസ് പറഞ്ഞു.
റെയ്ഡിന് സി.പി.ഒമാരായ സുരേഷ് കുമാർ , അശ്വനി, മക്കൂ, എസ്.സി.പി.ഒമാരായ ജയൻ, ശ്യാമളാദേവി എന്നിവർ പങ്കെടുത്തു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.