നെടുമങ്ങാട് : കോവിഡ് -19 വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യശാലകളുടെ പ്രവർത്തനം നിലച്ചതിനാൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി നെടുമങ്ങാട് റെയ്ഞ്ച് ഇൻസ്പെക്ടർ റ്റി. സജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ റെയ്ഡിൽ കരകുളം പ്ലാമൂട് ഞറുങ്ങണംവിള കോളനിയിൽ വിജയൻ എന്നയാളെ 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു.
റെയ്ഡിൽ നെടുമങ്ങാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. സജിത്ത് , പ്രിവന്റീവ് ഓഫീസർ സജിത്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺസേവ്യർ ,അഭിലാഷ് ഷജീം, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവർ പങ്കെടുത്തു.