തിരുവനന്തപുരം : കേരളത്തിലെ 54 ജയിലുകളിലായി 6250 തടവുകാരും അവരുടെ സുരക്ഷാ ചുമതല വഹിക്കുന്ന 1600 ജീവനക്കാരുമാണ് ഉള്ളത്. ജയിലുകൾ ഇതുവരെ സുരക്ഷിതമായാണ് പ്രവർത്തിക്കുന്നത് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ജയിലുകൾക്ക് ഉളളിൽ പകർച്ച വ്യാധികൾ വ്യാപിക്കാതിരിക്കുന്നതിന് വേണ്ടി പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാരുടെ ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ട് കർശനമാക്കിയിട്ടുണ്ട് . എന്നാൽ കോവിഡിൻ്റെ കാര്യത്തിൽ നിലവിലുളള സാധാരണ പരിശോധനകൾ മതിയാവില്ല.
നിലവിലുള്ള തടവുകാരേയും ജീവനക്കാരേയും രോഗം ബാധിക്കാതെ സൂക്ഷിക്കാനും രോഗവ്യാപനം തടസ്സപ്പെടുത്താനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും വേണ്ടി പുതുതായി റിമാന്റ് ചെയ്യപ്പെട്ട് ജയിലിൽ വരുന്ന തടവുകാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാനും പരിശോധനാ ലഭിക്കുന്നതു അവരെ ജില്ലാ കൂടത്തിന്റെ നിയന്ത്രണത്തിലുള്ള ക്വാറന്റൻ കേന്ദ്രങ്ങളിൽ ജയിലിനു തുല്യമായ സെക്യൂരിറ്റി നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് ജയിൽ മേധാവി ശ്രീ ഋഷിരാജ് സിംഗ് IPS , ആവശ്യപ്പെട്ടു . ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം സർക്കാരിലേയ്ക്കും പോലീസ് , ഫോറസ്റ്റ് , എക്സൈസ് അധികൃതർക്കും നൽകി .
സുപ്രീം കോടതി നിർദ്ദേശിച്ച ഹൈപ്പവർകമ്മറ്റിയുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട് . ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ മുമ്പാകെ ഇക്കാര്യത്തിൽ പോലീസിന് ആവശ്യമായ നിർദ്ദേശം നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് . എല്ലാ ജയിൽ സ്ഥാപന മേധാവികൾക്കും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ട് .