തിരുവനന്തപുരം : സമ്പൂര്‍ണ ലോക്ക് ഡൗണായ മെയ് 17 നു തിരുവനന്തപുരം നഗരത്തിലെ മ്യൂസിയം ജംഗ്ഷന് - വെള്ളയമ്പലം, കവടിയാര്‍ -രാജ്ഭവന് - വെള്ളയമ്പലം, പട്ടം - കുറവന്‍കോണം -കവടിയാര്‍ റോഡുകള്‍ അടച്ചിടും.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഈ സമയപരിധിയില്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അടിയന്തരാവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്കും ഈ റോഡുകളില്‍ നിയന്ത്രണം ഉണ്ടാവില്ല.