മൂവാറ്റുപുഴ : മാറാടി പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡൻ്റ് ലീല കുര്യൻ്റെ നേതൃത്തത്തിലാണ് കൊറോണ എന്ന വിപത്തിനെ നേരിടുന്നതിന്റെ ഭാഗമായി ശാരീരിക ശുചിത്വം പാലിക്കുന്നതിനു ഹാൻഡ് ലോഷനും. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്റെ നേതൃത്തത്തിൽ "മുഖമേതായാലും മാസ്ക് മുഖ്യം" എന്ന മാസ്ക് ചലഞ്ച് ഏറ്റെടുത്ത് മാസ്ക്കും ലോഷനും കൈമാറി,
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വൽസല ബിന്ദുക്കുട്ടൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രമാ രാമകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ സാജു ക്കുന്നപ്പിള്ളി, വിപിൻദാസ്, ബിന്ദുബേബി,ഷാന്റി എബ്രാഹാം, ഡെയ്സി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീർ ബി ,സി.പി.ഐ(എം) മാറാടി ലോക്കൽ സെക്രട്ടറി എം.എൻ മുരളി തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച വനിത സംഘത്തിനുള്ള അവാർഡ് വാങ്ങി ചരിത്രത്തിൻ്റെ താളുകളിൽ ഇടം നേടിയിട്ടുള്ളതാണ്, സമൂഹ അടുക്കളയിലേയ്ക്കുള്ള ഒരു ദിവസത്തെ തുക, പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് കൈതാങ്ങായിട്ടുണ്ട്. വനിതാ സംഘം പ്രസിഡന്റ് ലീല കുര്യൻ ഭരണ സമതി അംഗങ്ങൾ, സെക്രട്ടറി ശ്രീവിദ്യാ മഹേഷ് സംഘം ജീവനക്കാരും സംഘത്തിന്റെ തന്നെ സ്ഥാപനമായഹരിതം പേപ്പർ ബാഗ് യുണിറ്റ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.




