തിരുവനന്തപുരം : ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ "ഫ്രണ്ട്സ് ഓൺ റെയിൽസ് " 5000 മാസ്കുകൾ സൗജന്യ വിതരണത്തിനായി തിരുവനന്തപുരം റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ. രാജേഷ്, IRTS ന് കൈമാറി. കൂടാതെ
റെയിൽവേ പോലീസ് സ്റ്റേഷനുകളിലേക്ക് നൽകാനായി 1000 മാസ്കുകളും 200 കൈയുറകളും കൊല്ലം റയിൽവേ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ട്രെയിൻ യാത്ര പഴയതുപോലെ ആകുമ്പോൾ അധികമുള്ള മാസ്കുകൾ യാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ്